ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയെ നേരിട്ട് പേരെടുത്ത് പറയാതെ “ബാലാകോട്ടിലെ ജാലവിദ്യക്കാരൻ” എന്നാണ് രാഹുൽ ഗാന്ധി പരിഹസിച്ചത്. ......
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിൻസീറ്റിൽ ഒരു യുവതി. അതും മുൻ സീറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിക്കവെ.......
എറണാകുളം: വിഷു ആഘോഷങ്ങളെ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച വിഷു വിപണന മേളകൾ വിജയകരമായി സമാപിച്ചു. സംസ്ഥാനതലത്തിൽ എറണാകുളം ജില്ല ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്.
ജില്ലയിലാകെ നടന്ന മേളകളിലൂടെ മൊത്തം 60,21,505 രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. ജില്ലയിലെ 102 സി.ഡി.എസ്.കളുടെ നേതൃത്വത്തിൽ മേളകൾ ഫലപ്രദമായി സംഘടിപ്പിച്ചതാണ് ഈ നേട്ടത്തിന് വഴിവെച്ചത്.
കണി ഒരുക്കുന്നതിനായുള്ള ഉൽപ്പന്നങ്ങൾ , പച്ചക്കറികൾ, കൂടാതെ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച ഗുണമേന്മയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പൊതുജനങ്ങളിൽ നിന്നുള്ള മികച്ച പ്രതികരണമാണ് ലഭിച്ചത്. ......
കൊച്ചി: ഒന്നാം ക്ളാസ് പ്രവേശനത്തിന് കുറഞ്ഞ പ്രായം ആറുവയസ് തന്നെയാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. ആറുവയസ് തികയാൻ മൂന്നുമാസം ബാക്കിയുള്ളവർക്കും പ്രവേശനം അനുവദിക്കാൻ ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള (സി.സി.എസ്.കെ) സംഘടിപ്പിച്ച സ്കൂൾ മാനേജ്മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും ജില്ലാതല യോഗത്തിൽ സി.ബി.എസ്.ഇ
പരീക്ഷാ കൺട്രോളർ, ഡോ . ......
ദോഹ/അങ്കാറ: ആഗോള പ്രതിരോധ മേഖലയിൽ മിസൈൽ - റോക്കറ്റ് സാങ്കേതികവിദ്യയുടെ കരുത്തിൽ വൻ മുന്നേറ്റത്തിനൊരുങ്ങി തുർക്കി. രാജ്യത്തെ പ്രമുഖ പ്രതിരോധ സ്ഥാപനമായ 'റോക്കറ്റ്സാൻ' (Roketsan) ലോകത്തെ മികച്ച പത്ത് ആയുധ കയറ്റുമതിക്കാരുടെ പട്ടികയിൽ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് കമ്പനി ജനറൽ മാനേജർ മുറാത്ത് ഇക്കിഞ്ച അറിയിച്ചു. ......
ദോഹ: ഖത്തറിലെ പ്രവാസികൾക്കും (Residents) ഇനി മുതൽ ഹെൽത്ത് കാർഡിന് പകരം സാധുവായ ഖത്തർ ഐഡി (QID) ഉപയോഗിച്ച് ആരോഗ്യ സേവനങ്ങൾ തേടാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) എന്നിവിടങ്ങളിലും മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഈ സേവനം ലഭ്യമാകും.ആരോഗ്യ സേവനങ്ങൾക്കായി എത്തുമ്പോൾ ഇനി പ്രത്യേകമായി ഹെൽത്ത് കാർഡ് കയ്യിൽ കരുതേണ്ടതില്ല. ......
ദോഹ: ലബനാനിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ ഖത്തർ സ്വാഗതം ചെയ്തു.......
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുളളത്.
അതേസമയം, സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പലയിടത്തും ഉഷ്ണതരംഗത്തിന് സമാനമായ സാധ്യതയുണ്ട്. ......
ദോഹ: ഖത്തർ എയർവേയ്സ് തങ്ങളുടെ അന്താരാഷ്ട്ര വിമാന ശൃംഖല വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. 2026 ജൂൺ 16 മുതൽ ലോകമെമ്പാടുമുള്ള 150-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ......